Kerala kerala

‘അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യം; ശബരിമല വികസനത്തിൽ ചെറുവിരല്‍ അനക്കാത്ത സര്‍ക്കാരാണിത്; വി.ഡി.സതീശന്‍

തിരുവനന്തപുരം: ∙ ദേവസ്വം ബോര്‍ഡിനെ മുന്നില്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ കാപട്യം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയുള്ള കപട അയ്യപ്പ സ്‌നേഹമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയെ ഏറ്റവും സങ്കീര്‍ണമായ അവസ്ഥയില്‍ എത്തിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎമ്മും എല്‍ഡിഎഫും. സുപ്രീംകോടതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലം തിരുത്തിയാണ് ആചാരലംഘനം നടത്താന്‍ ഇടതു സര്‍ക്കാര്‍ കൂട്ടുനിന്നത്.

ഈ സര്‍ക്കാര്‍ വന്ന ശേഷമാണ് തീര്‍ഥാടനം പ്രതിസന്ധിയിലായത്. മുന്‍പുണ്ടാക്കിയ ധാരണ പ്രകാരം 48 ലക്ഷം രൂപയാണ് ദേവസ്വം ബോര്‍ഡിനു നല്‍കേണ്ടത് എ.കെ.ആന്റണി സര്‍ക്കാര്‍ അത് 82 ലക്ഷമാക്കി. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇടതുസര്‍ക്കാര്‍ ആ പണം നല്‍കുന്നില്ല.

ശബരിമല വികസനവുമായി ബന്ധപ്പെട്ട് ചെറുവിരല്‍ അനക്കാത്ത സര്‍ക്കാരാണിത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും വി.എസ്.ശിവകുമാര്‍ ദേവസ്വം മന്ത്രിയും ആയിരുന്നപ്പോള്‍ 112 ഏക്കര്‍ ശബരിമല വികസനത്തിനായി ഏറ്റെടുത്തിരുന്നു.

അതിനു പകരം ഇടുക്കിയില്‍ 112 ഏക്കര്‍ വനംവകുപ്പിനു നല്‍കുകയും ചെയ്തിരുന്നു. പല വികസന പരിപാടികളാണ് യുഡിഎഫ് സര്‍ക്കാര്‍ ശബരിമലയില്‍ നടത്തിയത്. കഴിഞ്ഞ ഒമ്പതര വര്‍ഷമായി ഒരു വികസനവും നടത്താത്ത സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!