Local News

കുന്ദമംഗലത്ത് നവീകരിച്ച പ്രസ് ക്ലബ് ഓഫീസ് നാടിന് സമർപ്പിച്ചു

കുന്ദമംഗലം: കുന്ദമംഗലത്ത് നവീകരിച്ച പ്രസ് ക്ലബ് ഓഫീസ് നാടിന് സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പഴയ ബസ് സ്റ്റാന്റ് ഷോപ്പിംങ് ക്ലോപ്ലക്സിന് മുകളിൽ ആധുനിക സൗകര്യങ്ങളോടെയാണ് പ്രസ് ക്ലബ് നവീകരിച്ചത്. പി ടി എ റഹിം എംഎൽഎ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു.

മുപ്പത് വർഷത്തിലേറെയായി പൊതു സേവനത്തിൻ്റെ ഭാഗമായി മാധ്യമ പ്രവർത്തനമേറ്റടുത്ത് നടത്തുന്ന ഏതാനും അക്ഷരസ്നേഹികളുടെ ചിരകാല അഭിലാഷമാണ് ഇതോടെ പൂവണിഞ്ഞത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, ജനപ്രതിനിധികളും, ജനനേതാക്കളും, സുമനസ്കരായ സുഹൃത്തുക്കളുമാണ് സൗകര്യപ്രദമായ ഓഫീസ് യാഥാർഥ്യമാക്കാൻ പിന്തുണച്ചത്. പ്രസ് ക്ലബ് പ്രസിഡന്റ് ബഷീർ പുതുക്കുടി അധ്യക്ഷനായി. സി മുഹമ്മദ് ഷാജി, എം സിബ്ഗത്തുള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, വൈസ് പ്രസിഡന്റ് വി അനിൽകുമാർ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, സി വി സംജിത്ത്, പി ചക്രായുധൻ, മോയിൻ പാലോറ, അരിയിൽ മൊയ്തീൻ ഹാജി, അരിയിൽ റിഷാൽ, ഡോക്ടർ ഷഹീർ അലി, പി സിദ്ധാർത്ഥൻ, ജനാർദ്ധനൻ കളരിക്കണ്ടി, ഹാജി, വികാസ് പണിക്കർ ഐഐഎംകെ കോഴിക്കോട്, അഡ്വ. പി ചാത്തുക്കുട്ടി, എൻ കേളൻ, മെഹബൂബ് കുറ്റിക്കാട്ടൂർ, അമീൻ ഇയ്യാറമ്പിൽ, എം ബാബുമോൻ, ഒ വേലായുധൻ, അക്ബർ ഷാ തുടങ്ങി വിവിധ മേഖലയിലെ പ്രമുഖർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!