സംസ്ഥാനത്ത് മദ്യശാലകള്‍ ഉടനെ തുറക്കുമെന്നും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. ബെവ്കോയുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും അടക്കം 301 കടകളും ഒരുമിച്ച് തുറക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. തിയതി പിന്നീട് തീരുമാനിക്കും. മദ്യശാലകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം ഉണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
ബെവ്കോയിലെ അതേ വിലയ്ക്ക് ബാറില്‍ നിന്നും മദ്യം ലഭിക്കും. ബാറില്‍ പഴ്സലിന് പ്രത്യേക കൗണ്ടര്‍ ഉണ്ടായിരിക്കും. ബാറില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിക്കില്ല. സുരക്ഷാമനദണ്ഡങ്ങള്‍ പാലിച്ചുമാത്രമെ വില്‍പ്പന നടത്താവൂ.
കടകളുടെ പ്രവര്‍ത്തനസമയം കുറയ്ക്കും. മദ്യം വാങ്ങാന്‍ ഓണ്‍ലൈന്‍ ബുക്കിങ് ഉണ്ടാകും. കള്ള്ക്ഷാമം വൈകാതെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

