Kerala News

മദ്യവില വര്‍ദ്ധനയ്ക്ക് പിന്നില്‍ 200 കോടിയുടെ അഴിമതിയെന്ന് ചെന്നിത്തല; മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കുമെതിരെ പരാതിയുമായി വിജിലന്‍സ് ഡയറക്ടറെ സമീപിച്ചു

  • 24th January 2021
  • 0 Comments

മദ്യവില വര്‍ദ്ധനവിന് പിന്നില്‍ 200 കോടിയുടെ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിസ്റ്റിലറി ഉടമകളെ സഹായിക്കാനാണ് വില വര്‍ധിപ്പിച്ചതെന്ന് ആരോപിച്ച് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണനും എതിരെ വിജിലന്‍സ് ഡയറക്ടറെ സമീപിച്ചു. സര്‍ക്കാര്‍ വ്യക്തമാക്കുന്നത് എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില വര്‍ധനവിന്റെ അടിസ്ഥാനത്തിലാണ് മദ്യവില വര്‍ധിപ്പിച്ചതെന്നാണ്. എന്നാല്‍ സര്‍ക്കാര്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇത് തെറ്റാണെന്ന് മനസിലാകുമെന്നും അദ്ദേഹം പറയുന്നു. പ്രതിപക്ഷ നേതാവ് വിജിലന്‍സിന് അയച്ച കത്തിന്റെ പൂര്‍ണ്ണരൂപം ബിവറേജ്സ് കോര്‍പ്പറേഷന്‍ […]

News

സംസ്ഥാനത്ത് മദ്യശാലകള്‍ ഉടനെ തുറക്കും; ടി.പി രാമകൃഷ്ണന്‍

സംസ്ഥാനത്ത് മദ്യശാലകള്‍ ഉടനെ തുറക്കുമെന്നും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ബെവ്‌കോയുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും അടക്കം 301 കടകളും ഒരുമിച്ച് തുറക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. തിയതി പിന്നീട് തീരുമാനിക്കും. മദ്യശാലകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം ഉണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു. ബെവ്കോയിലെ അതേ വിലയ്ക്ക് ബാറില്‍ നിന്നും മദ്യം ലഭിക്കും. ബാറില്‍ പഴ്സലിന് പ്രത്യേക കൗണ്ടര്‍ ഉണ്ടായിരിക്കും. ബാറില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിക്കില്ല. സുരക്ഷാമനദണ്ഡങ്ങള്‍ പാലിച്ചുമാത്രമെ വില്‍പ്പന നടത്താവൂ. കടകളുടെ പ്രവര്‍ത്തനസമയം കുറയ്ക്കും. മദ്യം വാങ്ങാന്‍ ഓണ്‍ലൈന്‍ ബുക്കിങ് […]

Kerala

മദ്യ വില്‍പ്പന പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടില്ല; ടിപി രാമകൃഷ്ണന്‍

മദ്യ വില്‍പ്പന പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. കോടതിവിധി മറികടന്ന് ലോക്ഡൗണ്‍ കാലത്ത് മദ്യ വില്പന ഉണ്ടാകില്ല. േ വെയര്‍ഹൗസില്‍ മദ്യ വില്‍പനയുണ്ടാകുമെന്ന അബ്കാരി ചട്ടഭേദഗതി തെറ്റിദ്ധരിക്കപ്പെട്ടതാണ്. വെയര്‍ഹൗസുകളില്‍ ബവ്‌റിജസിലെ പോലെ മദ്യം വില്‍ക്കുമെന്ന് അനാവശ്യസംശയങ്ങള്‍ വേണ്ട. കന്ദ്രനിര്‍ദേശങ്ങള്‍ പാലിക്കുന്ന നിലപാടാണ് കേരളത്തിനുള്ളതെന്നും മന്ത്രി പറഞ്ഞു. വിത്‌ഡ്രോവല്‍ സിഡ്രോം ഉള്ളവര്‍ക്ക് നിയന്ത്രിത അളവില്‍ മദ്യലഭ്യമാക്കുന്ന തീരുമാനപ്രകാരമാണ് അബ്കാരി ചട്ടം ഭേദഗതി ചെയ്തത്. എന്നാല്‍ ഡോക്ടര്‍മാരുടെ കുറിപ്പിന് അനുസരിച്ച് മദ്യം ലഭ്യമാക്കാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ […]

News

നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് കേരളത്തില്‍ ഇനി ഒരു സ്‌കൂള്‍ പോലും അടച്ചുപൂട്ടില്ല – മന്ത്രി ടി പി രാമകൃഷ്ണന്‍

  • 25th February 2020
  • 0 Comments

നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് കേരളത്തില്‍ ഇനി ഒരു സ്‌കൂള്‍ പോലും അടച്ചുപൂട്ടില്ലെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. സമഗ്ര ശിക്ഷാ കേരളം പഠനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം പൂനൂര്‍ ജിഎംയുപി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസം  വില്‍പ്പനച്ചരക്കാക്കി മാറ്റരുത്. ലാഭത്തിന്റെയും നഷ്ടത്തിന്റെയും അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ മേഖല പരിഗണിക്കരുത്. വിദ്യാഭ്യാസം സമൂഹത്തില്‍ ഉന്നതമൂല്യം ഉള്‍ക്കൊള്ളുന്നതാണ്. ആ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി വലിയപോരാട്ടമാണ് അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും ചേര്‍ന്ന് കേരളത്തില്‍ നടത്തുന്നത്. പൊതുവിദ്യാഭ്യാസ […]

Local

ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈവച്ചു പിടിപ്പിക്കും – മന്ത്രി ടി.പി രാമകൃഷ്ണന്‍

  • 18th February 2020
  • 0 Comments

സംസ്ഥാനത്ത് ഈ വര്‍ഷം ഒരു കോടി വൃക്ഷത്തൈ വച്ചു പിടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ‘മിഷന്‍ തെളിനീര്‍’ ജില്ലാതല ഉദ്ഘാടനം പെരുവയലില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.  ഗ്രാമപഞ്ചായത്തിലെ കറുത്തേടത്ത് പറമ്പുകുളമാണ്  ശുചീകരിച്ചത്. ഓരോ പഞ്ചായത്തിലും വൃക്ഷത്തൈകള്‍ നടുന്ന കാര്യം ആസൂത്രണം ചെയ്യണം.  മുഖ്യപരിഗണന ഫലവൃക്ഷങ്ങള്‍ക്കാണ് നല്‍കുക.  ഓരോ വീടുകളിലും എന്തു മരം വച്ചു പിടിപ്പിക്കണമെന്നത് പഞ്ചായത്ത്, വാര്‍ഡ്,  അയല്‍ക്കൂട്ട തലത്തില്‍ തീരുമാനമെടുക്കണമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ നിരവധി കുളങ്ങള്‍  ശുചീകരിച്ച് ശുദ്ധജലം […]

Local

ഗ്രാമീണ റോഡുകൾ പുനർ നിർമിക്കുന്നതിന് 101 കോടി രൂപ അനുവദിച്ചു- മന്ത്രി ടി.പി രാമകൃഷ്ണൻ

 ജില്ലയിലെ തകർന്ന ഗ്രാമീണ റോഡുകൾ പുനർ നിർമിക്കുന്നതിന് 101 കോടി രൂപ അനുവദിച്ചതായി തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി  ചെറിയ റോഡുകൾ കോൺക്രീറ്റ് ചെയ്ത്  വരികയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും ലൈഫ് ഭവനപദ്ധതി താക്കോൽദാനവും കൂട്ടാലിടയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ സഹകരണത്തോടെ ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.   നാല് മിഷനുകളിലായി നടത്തിയ പ്രവർത്തനത്തിലൂടെ കേരളം പല മേഖലകളിലും ഒന്നാംസ്ഥാനത്തെത്തി കഴിഞ്ഞെന്നും അദ്ദേഹം […]

Local

ലൈഫ് ഗുണഭോക്തൃ ജില്ലാസംഗമം 16 ന്; 13394 വീടുകളുടെ പ്രഖ്യാപനം നടത്തും

സര്‍ക്കാറിന്റെ സ്വപ്‌നപദ്ധതിയായ ലൈഫ് മിഷന്‍ മുഖേന വീട് ലഭിച്ച ഗുണഭോക്താക്കളുടെ ജില്ലാ സംഗമം നാളെ (ജനുവരി 16)ടാഗോര്‍ സെന്റിനറി ഹാളില്‍ നടത്തും. രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ പൂര്‍ത്തീകരണ പ്രഖ്യാപനവും ഗുണഭോക്തൃ സംഗമവും തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ലൈഫ് ഒന്ന്, രണ്ട് ഘട്ടത്തിലും ലൈഫ് പി.എം.എ.വൈ(ഗ്രാമീണ്‍, അര്‍ബന്‍) ഭവന പദ്ധതികളിലും നിര്‍മാണം പൂര്‍ത്തീകരിച്ച 13394 ഭവനങ്ങളുടെ പ്രഖ്യാപനമാണ് നടക്കുക.  ലൈഫ് മിഷന്‍, സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി പ്രകാരം സ്വന്തമായി […]

Local

പത്ത് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ജൂണിനകം കൈമാറും-മന്ത്രി ടിപി രാമകൃഷ്ണന്‍

എല്ലാ ജനവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാറിന് സാധിച്ചതായി തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. കോഴിക്കോട് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ലൈഫ്/ പി.എം.എ.വൈ വീട് പണി പൂര്‍ത്തിയാക്കാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമം ടാഗോര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ദുരിതജീവിതം നയിച്ചിരുന്ന കല്ലുത്താന്‍ കടവ് കോളനിയിലെ കുടുംബങ്ങള്‍ പുതിയ ജീവിതം ആരംഭിച്ചത് ഈയിടെയാണ്. ചോര്‍ന്നൊലിക്കുന്ന വീടില്ലാത്ത നാട് എന്ന ലക്ഷ്യത്തിനായി 56 ഫ്ളാറ്റ് സമുച്ചയങ്ങുടെ പദ്ധതിരേഖ തയ്യാറാക്കി വരികയാണ്. കൂടാതെ 10 ജില്ലകളിലായി 10 ഫ്ളാറ്റ്‌സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിന് ടെണ്ടര്‍ […]

Kerala

തൊഴിലാളികളുടെ അവകാശങ്ങളും തൊഴിലും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ല : മന്ത്രി ടി.പി. രാമകൃഷ്ണൻ

തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങളും തൊഴിലും സംരക്ഷിക്കുന്നതിലും സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിലും സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. തൊഴിൽ സ്ഥാപനങ്ങളുടെ മികവിനു നൽകുന്ന സർട്ടിഫിക്കറ്റ് ഓഫ് എക്‌സലൻസ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽമേഖലയിൽ നിലനിന്നിരുന്ന അരാജക പ്രവണതകൾ ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെ അവസാനിപ്പിക്കുകയും പുതിയ തൊഴിൽസംസ്‌കാരം രൂപപ്പെടുത്തുകയും ചെയ്തത് സർക്കാരിന്റെ വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.ജനങ്ങളുടെ പൂർണ സഹകരണം ഉറപ്പാക്കിയുള്ള വികസന പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോവുകയാണ് .തൊഴിൽ മേഖലയിൽ വലിയ […]

Local

കേരളത്തിലെ വികസന പ്രക്രിയയില്‍ നിന്ന് ഒരാള്‍ പോലും പുറത്താവരുത് -മന്ത്രി ടി. പി രാമകൃഷ്ണന്‍

  • 13th December 2019
  • 0 Comments

കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ വികസന കാര്യത്തില്‍ കേരളം ഏറെ മുന്നോട്ട് പോയെന്നും വികസന പ്രക്രിയയില്‍ നിന്ന് ഒരാള്‍ പോലും പുറത്തായി പോവരുതെന്നും തൊഴില്‍- എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ നാലാം വാര്‍ഷികാഘോഷ പരിപാടികളുടെ സമാപന ചടങ്ങ് പേരാമ്പ്ര സുരഭി അവന്യൂവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതിയിലൂടെ ഒന്നരലക്ഷത്തോളം പേര്‍ക്ക് വീട് നല്‍കാന്‍ സാധിച്ചു. മുഴുവന്‍ ആളുകള്‍ക്കും വീടുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. […]

error: Protected Content !!