Kerala kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി വിഡി സതീശന്‍

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതികരണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഉപദേശത്തിന് നന്ദിയുണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു. രാഹുലിനെതിരെ പരാതിയില്ല, എഫ്‌ഐആറില്ല- എന്നിട്ടും ധാര്‍മികതയുടെ പേരില്‍ ഞങ്ങള്‍ രാഹുലിനെതിരെ നടപടി എടുത്തു. ലൈംഗിക ആരോപണങ്ങളില്‍പ്പെട്ട 2 പേര്‍ മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലുണ്ട്. പരാതി കൊടുത്ത മുതിര്‍ന്ന നേതാവിനെ മുഖ്യമന്ത്രി സൈഡ് ലൈന്‍ ചെയ്തുവെന്നും വിഡി സതീശന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശന്‍.

എന്നിട്ട് പ്രതിയെ സ്വന്തം ഓഫീസിലാക്കി. ബലാത്സംഗ കേസിലെ ഒരു പ്രതിയാണ് മുഖ്യമന്ത്രിക്ക് വേണ്ടി കൈ ഉയര്‍ത്തുന്നത്. എന്റെ നേരെ ഒരു വിരല്‍ നീട്ടുമ്പോള്‍ ബാക്കി നാലു വിരലും മുഖ്യമന്ത്രിയുടെ സ്വന്തം നെഞ്ചിനു നേരെയാണ് ഉയരുന്നത്. ഒരു അവതാരം വന്നു പറഞ്ഞ കാര്യങ്ങളില്‍ മുന്‍ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഒരു മാനനഷ്ട കേസ് കൊടുത്തോ. ഒരു പാര്‍ട്ടി നടപടി ഉണ്ടായോ. മറ്റൊരു മുന്‍ മന്ത്രിയുടെ ഓഡിയോ രണ്ടു വര്‍ഷമായി വാട്‌സാപ്പില്‍ കറങ്ങി നടക്കുന്നുണ്ട്. ആരോപണ വിധേയരെ ഇത്രയും സംരക്ഷിച്ച മറ്റൊരു രാഷ്ട്രീയ നേതാവ് ഇന്ത്യയിലില്ല. പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരെ ഹവാല റിവേഴ്‌സ് ഹവാല ആരോപണങ്ങള്‍ ഉയര്‍ന്നിട്ട് എന്തു നടപടി എടുത്തു. ഒരു മറുപടി പറഞ്ഞോ മുഖ്യമന്ത്രി. മുഖ്യമന്ത്രി സ്വയം കണ്ണാടി നോക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!