Kerala kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്തത് മാതൃകാപരമായ തീരുമാനം; എം ലിജു

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്തത് മാതൃകാപരമായ തീരുമാനമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എം. ലിജു. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി. സിപിഐഎം, ആരോപണ വിധേയര്‍ക്ക് എതിരെ ഒരു നടപടിയും സ്വീകരിചില്ല.

ആരോപണം തെളിയിക്കുന്നത് വരെ അദ്ദേഹം കുറ്റാരോപിതനാണ്. ഇക്കാര്യത്തില്‍ സിപിഐഎം അപഹസിക്കുന്നത് ലജ്ജാവഹം. പാര്‍ട്ടിക്ക് ഉള്ളില്‍ അഭിപ്രായം പറയുന്നവരെ ഹിംസിക്കുന്ന പാരമ്പര്യം കോണ്‍ഗ്രസിന് ഇല്ല.

അഭിപ്രായസ്വാതന്ത്ര്യം പാര്‍ട്ടിയില്‍ ഉണ്ട്. സസ്‌പെന്‍ഷന്‍ കാലാവധി വ്യക്തമാക്കാത്തതാണ് ഈ നടപടിയുടെ ശക്തി പ്രകടമാക്കുന്നത്. രാഹുലിന് കാര്യങ്ങള്‍ വിശദീകരിക്കാനുള്ള അവസരമുണ്ട്. സാമുദായിക സമവാക്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ തിരഞ്ഞെടുപ്പില്‍ ഉണ്ടെന്ന് കരുതുന്നില്ലെന്നും എം ലിജു വ്യക്തമാക്കി.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!