കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനായി കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് രാത്രി കൊച്ചിയിലെത്തും. നാളെ രാവിലെ 10 പാലാരിവട്ടം റിനൈ ഹോട്ടലില്‍ നടക്കുന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യും.
ബി.ജെ.പി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേകര്‍, സഹപ്രഭാരി അപരാജിത സാരംഗി, സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന ഭാരവാഹികള്‍, സംസ്ഥാന വക്താക്കള്‍ എന്‍.ഡി.എ സംസ്ഥാന കോ- ചെയര്മാന് മോര്‍ച്ച സംസ്ഥാന പ്രസിഡന്റുമാര്‍, മേഖല പ്രസിഡന്റുമാര്‍ മേഖല സംഘടന സെക്രട്ടറിമാര്‍, മേഖല -ജില്ലാ പ്രഭാരിമാര്‍, ജില്ല പ്രസിഡന്റുമാര്‍ അടക്കമുള്ള മുതിര്‍ന്ന കാര്യകര്‍ത്താക്കളാണ് സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കുന്നത്.

