ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയില്‍ നടത്തിയ ജന സമ്പര്‍ക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. സംഭവത്തില്‍ ഒരു യുവാവിനെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മുഖ്യമന്ത്രിയെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. അതേസമയം, ആക്രമണത്തില്‍ പരിക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി. പരാതിക്കാരനെന്ന വ്യാജേന എത്തിയ യുവാവാണ് മുഖ്യമന്ത്രിയെ മര്‍ദിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സുരക്ഷാ വീഴ്ച്ചയുള്‍പ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ്.
ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം; പരിക്കേറ്റ മുഖ്യമന്ത്രി ആശുപത്രിയില്‍; യുവാവ് കസ്റ്റഡിയില്‍

