കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നാലാം ക്ലാസ്സുകാരി മരിച്ച സംഭവത്തില്‍ താമരശ്ശേരി പഞ്ചായത്തില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. പഞ്ചായത്ത് പരിധിയിലെ ജലാശയങ്ങളില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രണ്ടാഴ്ച മുന്‍പ് നാലാം ക്ലാസുകാരി അനയ കുളത്തില്‍ കുളിക്കാനായി എത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി. കുട്ടികള്‍ നീന്തല്‍ പഠിക്കുന്നതിനും മറ്റുമായി ഇവിടെ എത്താറുണ്ട്. കുളത്തില്‍ കുളിച്ച കുട്ടികളുടെ വിവരം ആരോഗ്യ വകുപ്പ് ശേഖരിക്കുകയാണ്.
പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. കൂടുതല്‍ പരിശോധനയ്ക്കായി കുട്ടിയുടെ സ്രവവും അയച്ചിരുന്നു.
പനിയെ തുടര്‍ന്ന് നാലാം ക്ലാസുകാരി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. മൂന്നുമണിയോടെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ ജീവന് രക്ഷിക്കാനായില്ല. കുട്ടിയുടെ ശാരീരിക അവസ്ഥ മോശമായിട്ടും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വളരെ വേഗം മാറ്റിയില്ല എന്ന് കുടുംബം ആരോപിച്ചിരുന്നു.

