Local News

വൈദ്യുതി വർധനവിനെതിരെ ബി ജെ പി ധർണ്ണ സംഘടിപ്പിച്ചു

കുന്ദമംഗലം : വൈദ്യുതി ചാർജ് വർധനവ് ചൂണ്ടി കാണിച്ച് പകൽ കൊള്ളയ്ക്കെതിരെ പ്രതിഷേധം എന്ന പേരിൽ ബി ജെ പി സംസ്ഥാന വ്യാപകമായി കെ എസ് ഇ ബി ധർണ്ണ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കുന്ദമംഗലത്ത് നടന്ന ധർണ്ണ ബിജെപി സംസ്ഥാന സമിതി അംഗം ടി പി സുരേഷ് ഉദ്ഘാടനം നിർവഹിച്ചു.

സാധാ ജനവിഭാഗങ്ങൾ അടയ്‌ക്കേണ്ടതിനേക്കാൾ കൂടുതൽ രൂപയാണ് നിലവിൽ നൽകേണ്ടി വരുന്നതെന്നും വലിയ രീതിയിലുള്ള സാമ്പത്തിക ലാഭം കൊയ്യുന്ന വ്യവസായിക മേഖലയിലെ സ്ഥാപങ്ങളിൽ നിന്നും ലഭ്യമാക്കേണ്ട കുടിശിക വാങ്ങിയെടുക്കാതെ സർക്കാർ പാവങ്ങളുടെ കൈകളിൽ നിന്നും പണമീടാക്കുകയാണെന്നും, ചടങ്ങിൽ സംസാരിക്കവേ ടി പി സുരേഷ് അഭിപ്രായപ്പെട്ടു.

കോടികണക്കിന് രൂപചിലവാക്കി സർക്കാർ പരസ്യങ്ങൾ നൽകുമ്പോൾ ഇത്തരം പ്രവത്തനങ്ങളിലൂടെ പാവപ്പെട്ടവനെ കൊള്ളയടിക്കുകയുമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. കുന്ദമംഗലം കെ എസ് ഇ ബി ഓഫീസിന് മുന്നിൽ നടന്ന പരിപാടിയിൽ ബിജെപി കലരിക്കണ്ടി മേഖല പ്രസിഡന്റ് കെ . ഷാജികുമാർ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി തളത്തിൽ ചക്രയുധൻ,വി മുരളീധരൻ, ജയപ്രകാശ് എന്നിവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!