നടന് വിനായകനെ എറണാകുളം സൈബര്‍ പൊലീസ് ചോദ്യം ചെയ്തു. ഫെയ്സ് ബുക്കില്‍ നടത്തിയ അധിക്ഷേപ പരാമര്‍ശവുമായി ബന്ധപ്പെട്ട പരാതികളിലായിരുന്നു ചോദ്യം ചെയ്യല്‍. ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിനായകനെ വിട്ടയച്ചു. ഇപ്പോള്‍ പ്രതികരണത്തിനില്ലെന്ന് പൊലീസ് സ്റ്റേഷനില്‍നിന്ന് പുറത്തിറങ്ങിയ വിനായകന് പറഞ്ഞു.
രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യലിനായി വിനായകന് കൊച്ചി സൈബര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഫെയ്സ് ബുക്കില്‍ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍. താന്‍ ഫേയ്സ്ബുക്കില്‍ കവിത എഴുതിയതാണെന്ന് വിനായകന് മൊഴി നല്കി. വിനായകന്റെ ഫോണും അന്വേഷണ സംഘം പരിശോധിച്ചു. പരാതിയില്‍ കേസെടുക്കാനുള്ള വകുപ്പില്ലെന്ന് കണ്ട് ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിനായകനെ പൊലീസ് വിട്ടയച്ചു. യേശുദാസ്, അടൂര്‍ ഗോപാലകൃഷ്ണന് എന്നിവരെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിനായകന് അധിക്ഷേപിച്ചിരുന്നു.

