Kerala kerala

ആനാട് ശശിയുടെ ആത്മഹത്യ: മുന്‍ ഡി സി സി പ്രസിഡന്റ് പാലോട് രവിയുടെ പങ്ക് അന്വേഷിക്കണമെന്ന് പരാതി

മുന്‍ ഡി സി സി പ്രസിഡന്റ് പാലോട് രവിക്കെതിരെ പരാതി. നെടുമങ്ങാട് ആത്മഹത്യ ചെയ്ത മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആനാട് ശശിയുടെ മരണത്തില്‍ പാലോട് രാവിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി. കേരള കോണ്‍ഗ്രസ് എം സംസ്ഥാന സമിതി അംഗം എ എച്ച് ഹഫീസ് ആണ് പരാതി നല്‍കിയിരിക്കുന്നത്.

സഹകരണ സംഘത്തിന്റെ ആത്മഹത്യ ചെയ്ത് മുന്‍ പ്രസി. മോഹനന്‍ നായര്‍ മുന്‍പ് പാലേട് രവിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു. ഇതുകൂടാതെ നെടുമങ്ങാട് ഗവണ്‍മെന്റ് എംപ്ലോയീസ് വെല്‍ഫയര്‍ സഹകരണസംഘം എന്ന സ്ഥാപനത്തിന്റെയും പ്രസിഡന്റായിരുന്നു ഇദ്ദേഹം. പാലോട് രവിയുടെ സഹോദരന്റെ പുത്രന്‍ ദിനു ചന്ദ്രനും സഹോദരി പുത്രനും പേഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യയും ഈ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു.

ഇതില്‍ രവിയുടെ സഹോദരി പുത്രന്‍ അടുത്തകാലത്ത് വി ആര്‍എസ് എടുത്ത് ജോലിയില്‍ നിന്നും മാറുകയും രണ്ടുകോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രതിയാവുകയും തുടര്‍ന്ന് രാജ്യം വിട്ടു പോയിട്ടുണ്ട്. സംഭവത്തില്‍ പാലോട് രവിടെ ചോദ്യം ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ടോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!