തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്ന് തുറന്നുപറഞ്ഞതിന്റെ പേരില്‍ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍ അവധിയില്‍ പ്രവേശിച്ചു. ഒരാഴ്ചത്തേക്കാണ് അവധി. യൂറോളജി വിഭാഗം മേധാവിയുടെ പകരം ചുമതല ഡോ. സാജുവിന് പ്രിന്‍സിപ്പല്‍ ഡോ. പി.കെ. ജബ്ബാര്‍ കൈമാറി.
ശാരീരിക പ്രശ്‌നങ്ങള്‍ കാരണമാണ് അവധിയെന്നാണ് വിവരം. അവധി നീട്ടുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമാകും കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കുക. അതിന് ഒരാഴ്ച സമയമുണ്ട്. കൂടുതല്‍ സമയം വേണമെങ്കില്‍ ആവശ്യപ്പെടാം. അതേസമയം, ഡോ. ഹാരിസിനെതിരെ കടുത്ത നടപടി വേണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.

