പബ്ലിക് സ്പീക്കിങ്ങും കമ്മ്യൂണിക്കേഷന്‍ സ്കില്ലും ഡെവലപ്പ് ചെയ്യുക എന്നുള്ള ഉദ്ദേശത്തോടെ ജെസിഐ കാരശ്ശേരിയുടെ നേതൃത്വത്തില്‍ young speaker contets എന്ന പേരില്‍ പ്രസംഗ മത്സരം സംഘടിപ്പിച്ചു. പ്രോഗ്രാമില്‍ പ്രസിഡണ്ട് JC ആസാദ് അധ്യക്ഷനായ ചടങ്ങില്‍ Dr റിയാസ് കുങ്കഞ്ചേരി മുഖ്യാതിഥിയായി. മുക്കം ചേനമങ്ങല്ലൂര് സായാഹ്നം ഓഡിറ്റോറിയത്തില്‍ വച്ചാണ് പരിപാട് സംഘടിപ്പിച്ചത്.
പാസ്റ്റ് പ്രസിഡണ്ടുമാരായ ഷഹറാജ്, റാഷിദ് യു, Dr അനസ് എടാരത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. ഒന്നാം സമ്മാനം കൊടുവള്ളി സ്വദേശിനി റാനിയ ബഷീര്‍, രണ്ടാം സമ്മാനം വയനാട് സ്വദേശിനി ആന്‍സി, മൂന്നാം സമ്മാനം കോഴിക്കോട് സ്വദേശി തസ്ലീം എന്നിവര്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് ക്യാഷ് പ്രൈസും JCI ഫലകവും സമ്മാനിച്ചു.

