കഴിഞ്ഞ ദിവസമാണ് പയിമ്പ്ര സ്വദേശി പടിഞ്ഞാറയില്‍ മുഹമ്മദിന് മുക്കം റോഡില്‍ നിന്നും സ്വര്‍ണമാല കളഞ്ഞ് ലഭിച്ചത്. ഒരു പേഴ്‌സും സ്വര്‍ണവുംകൂടെ കളഞ്ഞ് കിട്ടുകയായിരുന്നു. ലോക്ഡൗണ്‍ കാലത്ത് എല്ലാവരും പണത്തിന് ബുദ്ധിമുട്ടുമ്പോള്‍ അത്യാവശ്യത്തിന് വന്ന ആരുടെയോ സ്വര്‍ണമാണ് കളഞ്ഞ്‌പോയതെന്ന് മനസ്സിലായ മുഹമ്മദ് ഉടന്‍ തന്നെ പോലീസ് സ്റ്റേഷനിലെത്തി സ്വര്‍ണം ഏല്‍പ്പിച്ചു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ സ്വര്‍ണം നഷ്ടപ്പെട്ട പടനിലം വള്ളിയാട്ടുമ്മല്‍ നീതു പോലീസില്‍ പരാതിയുമായി എത്തി. ഉടന്‍ പോലീസ് മുഹമ്മദിന്റെ സത്യസന്ധതയെ മാനിച്ച് മുഹമ്മദിനെ വിളിച്ച് വരുത്തുകും മുഹമ്മദ് തന്നെ സ്വര്‍ണം തിരിച്ച് ഏല്‍പ്പിക്കുകയും ചെയ്തു.
നോമ്പ്കാലത്ത് ചെയ്യാന്‍ കഴിഞ്ഞ വലിയൊരു പുണ്യമായാണ് സ്വര്‍ണം തനിക്ക് കിട്ടി തിരികെ നല്‍കാന്‍ കഴിഞ്ഞതിനെ മുഹമ്മദ് കാണുന്നത്. തന്റെ പ്രവൃത്തി മറ്റുള്ളവര്‍ക്കും ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പ്രയോജനമാവുമെന്നും അദ്ദേഹം കരുതുന്നു.

