കുന്ദമംഗലം ഓക്സിലിയം നവജ്യോതി ഹയര്‍സെക്കന്ററി സ്കൂളിന്റെ കിണറ്റില്‍ മുള്ളന്‍പന്നി വീണു. തുടര്‍ന്ന് ഫോറസ്റ്റ് ഡിപ്പാര്ട്ട്മെന്റ്എത്തി. ജീവനോടെ പിടിച്ച മുള്ളന്‍പന്നിയെ കാട്ടിൽവിടുമെന്ന് ഫോറസ്റ്റ് വിഭാഗം പറഞു. . രാജ്യം ലോക്ഡൗണിലായ ശേഷം നിരവധി സ്ഥലങ്ങളില്‍ പല വന്യജീവികളും ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കുന്ദമംഗലത്ത് അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ നായ കൊല്ലപ്പെട്ടിരുന്നു. കൂടാതെ കോഴികളെയും താറാവിനെയും കാട്ട്പൂച്ച കൊന്നിരുന്നു. ജില്ലയുടെ പല ഭാഗങ്ങളിലും ഇത്തരം സംഭവങ്ങളുണ്ടായി. മേപ്പയ്യൂര്‍ ടൗണില്‍ പകല്‍ വെരക് ഇറങ്ങിയതും വാർത്തയായിരുന്നു .