Kerala kerala

സ്‌കൂള്‍ സമയമാറ്റത്തെ ഭൂരിഭാഗം രക്ഷിതാക്കളും പിന്തുണച്ചെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തെ ഭൂരിഭാഗം രക്ഷിതാക്കളും പിന്തുണച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട്. അനാവശ്യ അവധികള്‍ കുറയ്ക്കണമെന്നും സര്‍വേയില്‍ പങ്കെടുത്ത 41 ശതമാനം രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.

പഴയ സ്‌കൂള്‍ സമയത്തെ അനുകൂലിച്ചത് ആറ് ശതമാനം പേര്‍ മാത്രമാണെന്നും സ്‌കൂള്‍ ദിവസങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അവധി പുനഃപരിശോധിക്കുന്നത് അനുകൂലിച്ചത് 0.6% ശതമാനം മാത്രമാണ്.പഠന ദിവസങ്ങള്‍ കൂട്ടുന്നത് 87.2 ശതമാനം പൊതുജനങ്ങളും എതിര്‍ത്തു.

ഫെബ്രുവരി മുതല്‍ ഏപ്രില്‍ 10 വരെ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്.ആറ് ജില്ലകളിലാണ് പഠനം നടത്തിയത്.വയനാട്, പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം,കാസര്‍കോട്,മലപ്പുറം ജില്ലകളിലാണ് പഠനം നടത്തിയത്.വിദ്യാര്‍ഥികള്‍ക്കും, അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇടയിലാണ് സര്‍വേ നടത്തിയിരിക്കുന്നത്.

819 അധ്യാപകര്‍,520വിദ്യാര്‍ത്ഥികള്‍,156രക്ഷിതാക്കള്‍ എന്നിവരാണ് സര്‍വേയില്‍ പങ്കെടുത്തത്. 4490 പൊതുജനങ്ങള്‍ക്കിടയിലും സര്‍വെ നടത്തിയിട്ടുണ്ട്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!