കോഴിക്കോട് : നഗരത്തില്‍ വന്‍ ലഹരി വേട്ട , കഞ്ചാവുമായി രണ്ട് പേര് അറസ്റ്റിലായി. വെസ്റ്റ് ബംഗാള്‍ , മുര്‍ഷിദാബാദ് സ്വദേശികളായ അസ്റഫുല്‍ മണ്ഡല് (47) മെഹമൂദ് മണ്ഡല് (37) എന്നിവരെയാണ് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി. കമ്മീഷണര്‍ കെ. എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും , എസ്.ഐ എന്‍ ലീല യുടെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും ചേര്‍ന്ന് പിടികൂടിയത്.
എരഞ്ഞിപാലം ജംഗ്ഷന് സമീപം വച്ചാണ് ബാഗില്‍ കൊണ്ടു വന്ന 18.379 kg കഞ്ചാവുമായിട്ടാണ് ഇവര്‍ പിടിയിലാവുന്നത്. ഒഡീഷയില്‍ നിന്നും ട്രയിന്‍മാര്‍ഗ്ഗം ബംഗളൂര് ,മൈസൂര്‍ വഴി വന്ന് മൈസൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് ബസ്സിലാണ് ഇവര്‍ കഞ്ചാവ് കൊണ്ട് വന്നത്. എരഞ്ഞി പാലം കേന്ദീകരിച്ച് അതിഥി തൊഴിലാളികളുടെയിടയില്‍ ലഹരി വില്പനക്കാര് ഉണ്ടെന്ന വിവരത്തില്‍ ഡാന്‍സാഫ് ടീം നടത്തിയ അന്വേക്ഷണത്തിലാണ് ഇവര്‍ പിടിയിലായത്. ഇവിടെ മറ്റ് ജോലികള്‍ ക്കൊന്നും പോകാതെ ലഹരി കച്ചവടത്തിനായിട്ടാണ് ഇവര്‍ വരുന്നത്. ലഹരി കച്ചവടം കഴിഞ്ഞാല്‍ തിരിച്ച് നാട്ടില്‍ പോകും ഇതാണ് ഇവരുടെ രീതി. ജില്ലയില്‍ ഇവര്‍ ആര്‍ക്കൊക്കെയാണ് കഞ്ചാവ് വില്പന നടത്തുന്നതെന്നുള്ള വിവരം പോലീസ് അന്വേക്ഷിക്കുന്നുണ്ട്. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഡാന്‍സാഫ് ടീമിന്റെ നിരീക്ഷണം ശക്തമാക്കി.
ഡാന്‍സാഫ് ടീമിലെ എസ്.ഐ അബ്ദുറഹ്മാന്. കെ , എ.എസ് ഐ അനീഷ് മുസ്സേന്‍വീട്, എസ്.സി പി.ഒ മാരായ കെ അഖിലേഷ് , എം.കെ ലതീഷ് , പി.കെ സരുണ്‍ കുമാര്‍, എന്‍.കെ ശ്രീശാന്ത് , എം ഷിനോജ് , ടി.കെ തൗഫീക്ക് , പി അഭിജിത്ത് , പി.കെ ദിനീഷ് , കെ.എം മുഹമദ്ദ് മഷ്ഹൂര്‍ , ഇ വി അതുല്‍, നടക്കാവ് സ്റ്റേഷനിലെ എസ് ഐ മാരായ സാബുനാഥ് , ജാക്സണ് ജോയ് , ടരജീ മാരായ രജീഷ് , ശിഹാബ് , പ്രദീപ് കുമാര്‍ എന്നിവരാണ് അന്വേക്ഷണസംഘത്തില് ഉണ്ടായിരുന്നത്.

