ഷാര്‍ജയില്‍ യുവതിയുടെയും ഒന്നര വയസ്സുകാരിയുടെയും മരണത്തില്‍ നെഞ്ചുപൊട്ടി അമ്മ. കോടിയ പീഡനമാണ് മകള്‍ നേരിട്ടതെന്നും ഒന്നും താന്‍ അറിഞ്ഞിരുന്നില്ലെന്നും അമ്മ നെഞ്ചുപൊട്ടി പറയുന്നു.
” വിപഞ്ചികയെ ശുചിമുറിയില്‍ പൂട്ടിയിട്ടു. ആ വീഡിയോ ഇപ്പോഴാണ് കാണുന്നത്. എന്റെ ഹൃദയം പൊടിയുന്നു. നിധീഷിനും കുടുംബത്തിനും പരമാവധി ശിക്ഷ നല്‍കണം. നിധീഷിനെ സ്‌നേഹിച്ചത് മാത്രമാണ് വിപഞ്ചിക ചെയ്ത തെറ്റ്. കുഞ്ഞിനെ നിധീഷ് പരിപാലിച്ചിട്ടില്ല. എന്ത് അര്‍ത്ഥത്തിലാണ് അച്ഛന്‍ എന്ന് പറയുന്നത് ? കുഞ്ഞിനെ മണലാരണ്യത്തില്‍ തള്ളണമെന്നാണ് പറയുന്നത്. നിധീഷിന് പരമാവധി ശിക്ഷ നല്‍കണം. വിടരുത് അവനെ.. മകള്‍ പരമാവധി സഹിച്ചു. എന്നെ കാണാന്‍ പോലും സമ്മതിച്ചില്ല. വിപഞ്ചിക കെഞ്ചി പറഞ്ഞിട്ടും നാട്ടിലേക്ക് വിടാന്‍ തയാറായില്ല. കഴിവിന്റെ പരമാവധി സ്ത്രീധനം നല്‍കി. വീണ്ടും പണം വേണമെന്ന് പറഞ്ഞ് പീഡിപ്പിച്ചു” എന്നും അമ്മ പറയുന്നു.
വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിലാണ് കേസെടുത്തത്. കേസില്‍ നിതീഷ് ഒന്നാം പ്രതി, സഹോദരി നീതു രണ്ടാം പ്രതി, അച്ഛന്‍ മൂന്നാം പ്രതി എന്നിങ്ങനെയാണ്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

