Trending

ഷാര്‍ജയില്‍ മലയാളി യുവതിയും കുഞ്ഞും മരിച്ച നിലയില്‍; ഒന്നരവയസുകാരി മകളെ കൊന്ന് അമ്മ ജീവനൊടുക്കിയെന്ന് പ്രാഥമിക നിഗമനം

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി കുടുംബത്തിലെ അമ്മയും കുഞ്ഞും മരിച്ച നിലയില്‍. ഒന്നരവയസുകാരി മകളെ കൊന്ന് അമ്മ ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. കൊല്ലം കൊട്ടാരക്കര സ്വദേശി വിപഞ്ചിക (20), മകള്‍ വൈഭവി (ഒന്നര വയസ്സ്)എന്നിവരാണ് മരിച്ചത്.

ഷാര്‍ജ അന്നഹ്ദയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. ചൊവ്വാഴ്ച ഉച്ചയോടെ താമാസ സ്ഥലത്താണ് സംഭവം. ഭര്‍ത്താവ് നിധീഷുമായി അകല്‍ച്ചയിലായിരുന്നു വിപഞ്ചിക. പൊലീസ് ഓപറേഷന്‍ റൂമില്‍ വിവരം ലഭിച്ച ഉടനെ പൊലീസ് സ്ഥലത്ത് എത്തുകയും തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്തു.

മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. സംഭവത്തില്‍ അല്‍ ബുഹൈറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!