Kerala kerala

പെരിങ്ങൊളം, പടനിലം സ്‌കൂള്‍ വാഹനങ്ങള്‍ മുന്‍ എം.പിഎളമരം കരീം ഫ്‌ളാഗ് ഓഫ് ചെയ്തു

പെരിങ്ങൊളം ഗവ. ഹയര്‍ സെകന്ററി സ്‌കൂള്‍, പടനിലം ഗവ. എല്‍.പി സ്‌കൂള്‍ എന്നിവക്ക് എം.പി ഫണ്ടില്‍ നിന്ന് അനുവദിച്ച വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം മുന്‍ എം.പി എളമരം കരീം നിര്‍വ്വഹിച്ചു. രാജ്യസഭ അംഗമായിരിക്കെ എളമരം കരീം തന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് വാഹനം വാങ്ങാന്‍ പെരിങ്ങൊളം സ്‌കൂളിന് 20 ലക്ഷം രൂപയും പടനിലം സ്‌കൂളിന് 15 ലക്ഷം രൂപയുമാണ് അനുവദിച്ചിരുന്നത്. രണ്ട് സ്‌കൂളുകളിലായി നടന്ന പരിപാടികളില്‍ പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ യു.സി ബുഷ്‌റ, പെരിങ്ങൊളം ഹയര്‍ സെകന്ററി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് പി. റഷീദ്, ഹെഡ്മിസ്ട്രസ് ആശാ സിന്ധു, സ്‌കൂള്‍ വികസന സമിതി അംഗം എ. മണിവര്‍ണ്ണന്‍, പടനിലം സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് പി. വിജേഷ്, ഹെഡ്മിസ്ട്രസ് കെ.ടി മിനി, അധ്യാപകന്‍ കെ. ജലീല്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.കെ. രാജീവ് കുമാര്‍, എം. അബ്ദുറഹിമാന്‍, ഒ.പി അസ്സന്‍കോയ, പി. പ്രവീണ്‍, എസ്.എം.സി ചെയര്‍മാന്‍ വി. അഷ്‌റഫ്, വികസന സമിതി അംഗം എം. സുബൈര്‍ എന്നിവര്‍ സംസാരിച്ചു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!