Kerala kerala

ഭക്ഷണം കഴിച്ചതിനു പിന്നാലെ നാലു വയസ്സുകാരന്‍ മരിച്ചു

കോട്ടക്കല്‍: പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ ക്ഷീണം വന്ന നാലു വയസ്സുകാരന്‍ മരിച്ചു. അസം സ്വദേശി അമീര്‍ ഹംസയുടെയും സൈമ ഖാത്തൂനിന്റെയും മകന്‍ റജുല്‍ ഇസ്‌ലാം ആണ് മരിച്ചത്. കോട്ടക്കല്‍ ജി.എം യു.പി സ്‌കൂള്‍ എല്‍.കെ.ജി വിദ്യാര്‍ഥിയാണ്. ആട്ടീരിയില്‍ വാടകക്ക് കഴിയുകയായിരുന്നു കുടുംബം.

ബുധനാഴ്ച രാവിലെ ബ്രഡും കോഴിമുട്ടയുമാണ് മകന്‍ കഴിച്ചതെന്ന് രക്ഷിതാക്കള്‍ പറയുന്നു. ക്ഷീണം തോന്നിയതിനെ തുടര്‍ന്ന് സ്‌കൂളിലേക്ക് പറഞ്ഞയച്ചില്ല. അല്‍പ നേരത്തിനകം ഉറങ്ങുകയും ചെയ്തു. പിന്നീട് കുട്ടിയുടെ വായില്‍നിന്ന് നുരയും പതയും വന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പൊലീസിന് നല്‍കിയ വിവരം. ആശുപത്രിയില്‍ എത്തുംമുമ്പേ കുട്ടി മരിച്ചിരുന്നു. കുട്ടിയോടുള്ള ആദരസൂചകമായി ഇനന് സ്‌കൂളിന് അവധി നല്‍കി. എസ്.ഐ സൈഫുല്ല ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!