മലപ്പുറം: സ്കൂളുകളില്‍ സൂംബ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വിവാദ ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകന് സസ്പെന്ഷന്. വിസ്ഡം നേതാവു കൂടിയായ ടി.കെ അഷ്റഫിനെയാണ് സസ്പെന്‍ഡ് ചെയ്തത്. എടത്തനാട്ടുകര ടി.കെ.എം യുപി സ്കൂള്‍ മാനേജ്മെന്റിന്റേതാണ് നടപടി. വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്യണമെന്ന നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് സ്കൂളിന്റെ നടപടി.
സൂംബാ ഡാന്‍സ് പദ്ധതിയെ വിമര്‍ശിച്ച വിസ്ഡം ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ടി.കെ അഷ്റഫിനെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ടി.കെ അഷ്റഫ് ജോലി ചെയ്യുന്ന സ്കൂള്‍ മാനേജര്‍ക്ക്, പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറാണ് നപടി ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. സസ്പെന്‍ഷനടക്കമുള്ള അച്ചടക്ക നടപടി 24 മണിക്കൂറിനകം സ്വീകരിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്.
സര്‍ക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തും വിധം ടി.കെ അഷ്റഫ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടുവെന്ന് കത്തില്‍ പറയുന്നു. ടി.കെ അഷ്റിന്റെ എഫ്ബി പോസ്റ്റും കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

