Kerala kerala

മഴക്കെടുതി: കെഎസ്ഇബിക്ക് 210.51 കോടി രൂപയുടെ നഷ്ടം

സംസ്ഥാനത്ത് 2025 മെയ് 24 നുശേഷം നാളിതുവരെ പെയ്ത മഴയിലും ശക്തമായ കാറ്റിലും കെ എസ് ഇ ബിയുടെ വിതരണ മേഖലയില്‍ ഏകദേശം 210.51 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കെ എസ് ഇ ബി.

നിലവിലെ കണക്കുകള്‍ പ്രകാരം 3,753 ഹൈടെന്‍ഷന്‍ പോസ്റ്റുകളും, 29,069 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നുവെന്നും കെ എസ് ഇ ബി അറിയിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് കെ എസ് ഇ ബി ഇക്കാര്യം അറിയിച്ചത്.

കെ എസ് ഇ ബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സംസ്ഥാനത്ത് 2025 മെയ് 24 നുശേഷം നാളിതുവരെ പെയ്ത മഴയിലും ശക്തമായ കാറ്റിലും കെഎസ്ഇബിയുടെ വിതരണ മേഖലയില്‍ ഏകദേശം 210.51 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. നിലവിലെ കണക്കുകള്‍ പ്രകാരം 3,753 ഹൈടെന്‍ഷന്‍ പോസ്റ്റുകളും, 29,069 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു. 3,381 സ്ഥലങ്ങളില്‍ ഹൈടെന്‍ഷന്‍ ലൈനുകള്‍ക്കും, 79,522 സ്ഥലങ്ങളില്‍ ലോ ടെന്‍ഷന്‍ ലൈനുകള്‍ക്കും തകരാര്‍ സംഭവിച്ചു. വിതരണമേഖലയിലെ 58,036 ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് കേടുപാടുകളുണ്ടായി. 164 ട്രാന്‍സ്ഫോര്‍മറുകള്‍ പൂര്‍ണ്ണമായും ഉപയോഗശൂന്യമായി. 91,90,731 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസ്സമുണ്ടായി.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!