Kerala kerala

നിലമ്പൂരില്‍ ജനവിധി നാളെ; തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ തികഞ്ഞ ആവേശത്തിലും ആത്മവിശ്വാസത്തിലും സ്ഥാനാര്‍ത്ഥികള്‍

നിലമ്പൂരില്‍ ജനവിധി നാളെ. തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ തികഞ്ഞ ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ് സ്ഥാനാര്‍ത്ഥികള്‍. ഇനി നിശബ്ദപ്രചാരണത്തിന്റെ മണിക്കൂറുകളാണ്. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ അവസാനഘട്ട വോട്ട് ഉറപ്പിക്കലില്‍ മുഴുകിയിരിക്കുകയാണ് സ്ഥാനാര്‍ഥികള്‍.

2.32 ലക്ഷം വോട്ടര്‍മാരാണ് നിലമ്പൂരില്‍ പോളിങ് ബൂത്തിലെത്തുന്നത്. തിരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ കേന്ദ്രങ്ങളുള്‍പ്പെടെ 263 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിയ്ക്കുന്നത്. ആദിവാസി മേഖലകള്‍ മാത്രമുള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളുണ്ട്. 11 പ്രശ്ന സാധ്യതാ ബൂത്തുകളുള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളിലും സുരക്ഷാ സംവിധാമൊരുക്കിയിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിംഗ് നടത്തുമെന്നും ജില്ലാ വരണാധികാരി പറഞ്ഞു.1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടെ 2,32,381 വോട്ടര്‍മാരാണ് മണ്ഡലത്തിളുള്ളത്. പോളിങ് സാമഗ്രികളുടെ വിതരണം ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.

തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് മണ്ഡലത്തില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!