കണ്ണൂര്‍: കണ്ണൂര്‍ നഗരമധ്യത്തില്‍ വീണ്ടും തെരുവുനായ ആക്രമണം. റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നാണ് 11 പേര്‍ക്ക് തെരുവുനായുടെ കടിയേറ്റു. ഇന്നലെ കണ്ണൂര്‍ നഗരമധ്യത്തില്‍ 56 പേര്‍ക്ക് തെരുവുനായുടെ കടിയേറ്റിരുന്നു.
ചൊവ്വാഴ്ച രാവിലെ 11.30ഓടെ പുതിയ ബസ് സ്റ്റാന്‍ഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജങ്ഷന് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത്രയും പേരെ തെരുവുനായ് ആക്രമിച്ചത്. കാല്‍നടക്കാര്‍ക്കും ബസ് കാത്തിരുന്നവര്‍ക്കും ബൈക്കില്‍ ഇരുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ് കടിയേറ്റത്.
കടിയേറ്റവര്‍ കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി പ്രതിരോധ കുത്തിവെപ്പെടുത്തു. വിവിധ ആവശ്യങ്ങള്‍ക്കായി രാവിലെ മുതല്‍ നഗരത്തിലെത്തിയവരാണ് ആക്രമണത്തിന് ഇരയായത്. കുടയും ബാഗും ഉപയോഗിച്ച് പ്രതിരോധിച്ചവര്‍ക്കും രക്ഷയുണ്ടായില്ല.

