അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തില്‍ ഇതുവരെ 265 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിയതായി അധികൃതര്‍. വിമാനത്തില്‍ ഉണ്ടായിരുന്ന 242 പേരില്‍ 241 പേര്‍ക്ക് പുറമെ, 24 പ്രദേശവാസികളും മരിച്ചു. ഇവരില്‍ 5 മെഡിക്കല്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെടുത്തു. അതേസമയം 294 പേര് അപകടത്തില്‍ മരിച്ചുവെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 53 പ്രദേശവാസികള്‍ മരിച്ചുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥയായ റെയിഞ്ച് ഐജി നിധി ചൗധരിയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
265 മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തി; യാത്രക്കാര്‍ക്ക് പുറമെ നാട്ടുകാരുടെ മരണസംഖ്യ ഉയരുന്നു

