മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കി നിര്‍മാതാവ് സാന്ദ്ര തോമസ്. ഫെഫ്ക അംഗമായ റെനി ജോസഫ് വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ പോലിസ് നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര തോമസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പരാതി നല്‍കിയത് രണ്ടു മാസങ്ങള്‍ക്ക് മുന്‍പായിരുന്നെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സാന്ദ്ര ആരോപിക്കുന്നു.
പ്രതികള്‍ക്ക് തെളിവുകള്‍ നശിപ്പിക്കാനുള്ള സാഹചര്യം പാലാരിവട്ടം എസ്എച്ച്ഒ ഒരുക്കികൊടുത്തുവെന്നും, എസ്എച്ച്ഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു.ബി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ഫെഫ്കയിലെ ചില അംഗങ്ങള്‍ ഗുണ്ടകളെ പോലെ പെരുമാറുകയാണെന്നും, പരാതിയില്‍ മറ്റൊരു അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും സാന്ദ്ര തോമസ് ആവശ്യപ്പെട്ടു.
സിനിമാ നിര്‍മാണത്തിന് പ്രൊഡക്ഷന്‍ കണ്ട്രോളര്മാര് ആവശ്യമില്ലെന്ന സാന്ദ്രയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് റെനി ജോസഫ് ഭീഷണി മുഴക്കിയത്.

