കോഴിക്കോട്: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകളില്‍ ആശയക്കുഴപ്പം . കോഴിക്കോട് മിഠായി തെരുവില്‍ കടകള്‍ തുറക്കാനെത്തിയ വ്യാപാരികളെയും എറണാകുളത്തെ ബ്രോഡ് വേയിലും പൊലീസ് എത്തി കടകളടപ്പിച്ചു നേരത്തെ കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തും ഇത്തരത്തിൽ കടകൾ അടച്ചിരുന്നു.
മിഠായി തെരുവിൽ നേരത്തെ ഒരു ദിവസം ഒരു ഭാഗത്തും അടുത്ത ദിവസം മറു ഭാഗത്തും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നായിരുന്നു വ്യാപാരികളുടെ ആവിശ്യം. ഗ്രീൻ സോണിൽ പെട്ട എറണാകുളത്താവട്ടെ ഒറ്റ പ്പെട്ട സ്ഥലങ്ങളിലും ആളുകൾ കുറവുള്ള സ്ഥലങ്ങളിലും കടകൾ തുറക്കാം എന്നായിരുന്നു പോലീസ് ഉത്തരവ് എന്നാൽ ആവിശ്യ സാധനങ്ങൾ മാത്രം തുറന്നാൽ മതിയെന്നായിരുന്നു കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രിസിഡന്റ് ടി നസറുദ്ദീന്‍ ഷാ ചീഫ് സെക്രട്ടറിയെ അവ്യക്തതയെ തുടർന്ന് ബന്ധപ്പെട്ടിട്ടുണ്ട്.
നേരത്തെ കുന്ദമംഗലത്ത് ഇക്കാര്യം ഉന്നയിച്ച് യു സി രാമൻ എം എൽ എ യും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി സിന്ദൂർ ബാപ്പു ഹാജിയും രംഗത്ത് എത്തിയിരുന്നു. കളക്ടറിന്റെ ഉത്തരവ് പ്രകാരമാണ് കുന്ദമംഗലത്തും കടകൾ അടപ്പിച്ചിരുന്നത്.