Trending

കോവിഡ് കേസുകളിൽ വർധന; കേരളത്തിൽ രോഗികളുടെ എണ്ണം 1950

ഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു. കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇവ നേരിയ സ്വഭാവമുള്ളതാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ കോവിഡ് കേസുകൾ 6000 കടന്നു. 6133 ആക്ടീവ് കേസുകൾ കണ്ടെത്തി. രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറിൽ 6 കൊവിഡ് മരണങ്ങൾ സംഭവിച്ചു. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങൾ രേഖപ്പെടുത്തി. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 1950 ആയി. കർണാടകയിൽ രണ്ടു മരണവും തമിഴ്നാട്ടിൽ ഒരു മരണവും റിപ്പോർട്ട് ചെ. സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

2022-ൽ ഇന്ത്യയിൽ കോവിഡ് തരംഗത്തിന് കാരണമായ ഒമിക്രോണിന്റെ ഉപ വകഭേദങ്ങളാണെന്ന് ഇപ്പോഴത്തെയും രോ​ഗ വ്യാപനത്തിന് കാരണമെന്ന് കാരണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പറഞ്ഞു. എൽഎഫ്.7, എക്സ്എഫ്ജി, ജെഎൻ.1, എൻബി.1.8.1 എന്നീ വകഭേദങ്ങളുടെ വ്യാപനമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!