Kerala kerala

ഹിന്ദുത്വയുടെ കംഗാരു കോടതികള്‍ പൂട്ടണം; സംഘപരിവാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം

കോഴിക്കോട്: ഒഡീഷയില്‍ കന്യാസ്ത്രീകളെ ആക്രമിച്ചതില്‍ സംഘപരിവാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം. ഹിന്ദുത്വയുടെ കംഗാരു കോടതികള്‍ പൂട്ടണമെന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. അതിര്‍ത്തിക്കപ്പുറത്തെ മതകുറ്റവാളികളെ ശിക്ഷിച്ച രാജ്യം അതിര്‍ത്തിക്കുള്ളിലെ കുറ്റവാളികളെ ശിക്ഷിക്കുന്നില്ലെന്ന് മുഖപ്രസംഗത്തില്‍ വിമര്‍ശനം.

വൈദിക വേഷം ധരിച്ച് ഉത്തരേന്ത്യയില്‍ യാത്ര ചെയ്യാനാകാത്ത സ്ഥിതിയാണ്. ബിജെപി അധികാരത്തിലുള്ള പത്ത് വര്‍ഷത്തിനിടെ ക്രൈസ്തവര്‍ക്കെതിരെ 4316 അക്രമണങ്ങള്‍ നടന്നു. പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും ക്രൈസ്തവ നേതാക്കള്‍ കണ്ടിട്ട് ഫലമുണ്ടായില്ലെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശനം. ഭൂരിപക്ഷ വര്‍ഗീയത കേന്ദ്രസര്‍ക്കാര്‍ നയമല്ലെങ്കില്‍ നിശബ്ദത വെടിയണമെന്നും ഓസ്ട്രേലിയയിലെ അമ്പലം സംരക്ഷിക്കണെന്ന് ആവശ്യപ്പെട്ട മോദി മണിപ്പൂരിലെ പള്ളികള്‍ തകര്‍ക്കുന്നതില്‍ നിശബ്ദത പാലിച്ചുവെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.

ഒഡീഷയില്‍ മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീയെയും കൂടെയുള്ള കുട്ടികളെയും ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഭോപ്പാലിലെ ഹോളിഫാമിലി സന്യാസിനീ സമൂഹാംഗമായ 29കാരിയായ കന്യാസ്ത്രീയെയും കൂടെയുണ്ടായിരുന്ന സഹോദരനെയും നാല് പെണ്‍കുട്ടികളെയുമാണ് ഒരു സംഘം തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. പരിശീലന പരിപാടിക്ക് പോവുകയായിരുന്നു ഇവര്‍.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!