Kerala kerala

പത്തനംതിട്ടയില്‍ 16കാരിയെ അഭിഭാഷകന്‍ പീഡിപ്പിച്ച കേസ്: പ്രതികള്‍ സിഡബ്ല്യുസി ചെയര്‍മാന്റെ ഓഫീസിലെത്തി ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് കണ്ടെത്തല്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്‌സോ കേസില്‍ ഗുരുതര കണ്ടെത്തലുമായി ആഭ്യന്തരവകുപ്പ്. കേസ് ഒത്തുത്തീര്‍പ്പാക്കാനായി പ്രതികള്‍ സിഡബ്ല്യുസി ചെയര്‍മാന്റെ ഓഫീസില്‍ നേരിട്ട്‌പോയെന്നാണ് കണ്ടെത്തല്‍. അതിജീവിത ശക്തമായി നിലപാടെടുത്തതോടെ സിഡബ്ല്യുസിക്ക് ഒടുവില്‍ പൊലീസിന് റിപ്പോര്‍ട്ട് കൈമാറണ്ടി വന്നു.

കോന്നി ഡിവൈഎസ്പിയെയും സിഐയെയും സസ്‌പെന്‍ഡ് ചെയ്തുള്ള ആഭ്യന്തര വകുപ്പ് ഉത്തരവിലാണ് കണ്ടെത്തല്‍. സിഡബ്ല്യുസി റിപ്പോര്‍ട്ട് നല്‍കാന്‍ 10 ദിവസത്തെ കാലതാമസം വരുത്തിയതും പ്രതികള്‍ക്ക് ഗുണമായി. ഒന്നാം പ്രതിയുടെയും ഭാര്യയുടെയും ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചാണ് ഇത് കണ്ടെത്തിയത്. കേസിന്റെ തുടക്കത്തില്‍ ഗുരുതര വീഴ്ച വരുത്തിയതിനാണ് വകുപ്പുതല അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞദിവസം ഡിവൈഎസ്പിയെയും സിഐഎയും സസ്‌പെന്‍ഡ് ചെയ്തത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!