News

മെയ്ദിന ഓര്‍മകളുമായി കമ്പിളി മുഹമ്മദ്

മെയ് ദിന ഓര്‍മകളുമായി കാരന്തൂരില്‍ ദീര്‍ഘകാലം പോര്‍ട്ടറായി ജോലി ചെയ്ത കമ്പിളി മുഹമ്മദ് കുഴിമ്പാട്ടില്‍ വീട്ടില്‍ മുഹമ്മദ്‌ കാരന്തൂരിൽ പോര്‍ട്ടറായാണ് ജീവിതം ആരംഭിച്ചത്. കമ്പിളി മുഹമ്മദ് കോയ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഇരട്ടപ്പേരില്‍ അറിയപ്പെടുന്നതില്‍ ഏറെ സന്തോഷവാനായ ഇദ്ദേഹം തന്നെ തിരിച്ചറിയാന്‍ ആ പേര് നിര്‍ബന്ധമാണെന്നാണ് പറയുന്നത്. 50 വര്‍ഷക്കാലം തൊഴി്‌ലാളിയായി ജോലി ചെയ്ത ഇദ്ദേഹം ഇതുവരെയും ഒരു സംഘടനയിലും മെമ്പറല്ല.

പത്താം വയസ്സില്‍ ജോലി തുടങ്ങിയ ഇദ്ദേഹം മൂന്നുവര്‍ഷം മുന്‍പ് ലോഡ് ഇറക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ സ്ഥിതി വഷളായതോടെ ഇദ്ദേഹം ജോലി നിര്‍ത്തി. പണ്ട് കാലത്ത് കാളവണ്ടിയില്‍ ചരക്കുനീക്കം നടക്കുന്ന കാലത്ത് ജോലി ചെയ്തിരുന്നു. പിന്നീട് ലോറിയിലും ജോലി ചെയ്തു. അന്ന് അഞ്ച് അണ രണ്ട് അണ എന്നിങ്ങനെയൊക്കെയായിരുന്നു കൂലി എന്നും ഈ മെയ്ദിനത്തില്‍ അദ്ദേഹം ഓര്‍ക്കുന്നു.

കാരന്തൂരിലും, പരിസരത്തും നിറ സാന്നിദ്ധ്യമായ കമ്പിളി മുഹമ്മദ്ക്കായെ ഐഎന്‍ടിയുസി യുവജന വിഭാഗം മെയ്ദിനത്തിന്റെ ഭാഗമായി ആദരിച്ചു. കോഴിക്കോട് ജില്ലാ ഉപാധ്യക്ഷന്‍ അഡ്വ: ഷമീര്‍ കുന്ദമംഗലം ഷാള്‍ അണീയിച്ചു. INTUC കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് റെജിന്‍ ദാസ്, അസീസ് ചേരിഞ്ചാല്‍ തുടങ്ങിയവര്‍

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!