Trending

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ 9 എണ്ണത്തിന് പൂട്ട്, 11 കടകള്‍ക്ക് പിഴ

കോഴിക്കോട് ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി.വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്ത കടകള്‍ പൂട്ടിക്കുകയും പിഴ ചുമത്തുകയും ചെയ്തു. കോഴിക്കോട് സൗത്ത്, നോര്‍ത്ത്, വെള്ളയില്‍, ചെറൂപ്പ, കുന്നമംഗലം എന്നീ മേഖലകളിലാണ് പരിശോധന നടത്തിയത്.കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ ഹോട്ടല്‍ സ്വീകാര്‍, സികെ കഫെ, വെള്ളയിലിലുള്ള ഓഷ്യാനിക്, അജ്‌വ, ടി ജ്യൂസ്, ഹോട്ട് ബണ്‍, ചേളന്നൂരിലെ ഫേമസ് കൂള്‍ബാര്‍, കുന്നമംഗലത്തെ ഇത്താത്താസ്, ചെറൂപ്പയിലെ അല്‍ റാസി, പൂവ്വാട്ടുപറമ്പിലെ എംസി ഹോട്ടല്‍ എന്നിവക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഈ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. ഇവയ്ക്ക് പുറമേ 11 കടകള്‍ക്ക് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!