Trending

കാനഡയിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു;ഇന്ത്യൻ വംശജ അനിത ആനന്ദ് വിദേശകാര്യമന്ത്രി

മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ കാനഡയിൽ അധികാരമേറ്റു. ഇന്ത്യൻ വംശജരായ അനിത ആനന്ദ് പുതിയ വിദേശകാര്യ മന്ത്രിയായും മനിന്ദർ സിങ് സന്ധു അന്താരാഷ്ട്ര വ്യാപാര മന്ത്രിയുമായി ചുമതലയേറ്റു.28 കാബിനറ്റ് അംഗങ്ങളിൽ 24 പേർ പുതുമുഖങ്ങളാണ്. മുമ്പ് പ്രതിരോധ വകുപ്പിന്റെയും വിദേശകാര്യ മന്ത്രിയായും ചുമതല വഹിച്ചിട്ടുള്ള വ്യക്തിയാണ് അനിത ആനന്ദ്. ഭഗവദ്ഗീതയുമായിട്ടാണ് അനിത സത്യപ്രതിജ്ഞ ചെയ്തതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മന്ത്രിസഭയുടെ ആദ്യയോഗം ഇന്ന് നടക്കുമെന്നും ഈ മാസം 27ന് പാർലമെന്റ് സമ്മേളനം നടക്കുമെന്നുമാണ് റിപ്പോർട്ടുകൾ.ജസ്റ്റിൻ ട്രൂഡോയുടെ രാജിയെത്തുടർന്ന് സ്ഥാനമേറ്റെടുത്ത കാർണി ഇടക്കാല തെരഞ്ഞെടുപ്പ് നടത്തിയാണ് ഇപ്പോൾ അധികാരമുറപ്പിച്ചത്. ട്രൂഡോയുടെ മന്ത്രിസഭയ്ക്ക് സമാനമായി സ്ത്രീ പ്രാതിനിധ്യം കൂടുതലുള്ള മന്ത്രിസഭയാണ് കാർണിയുടേതും. അതേസമയം തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം ചെയ്തതു പോലെ മന്ത്രിസഭയിലെ ആളുകളെ ചുരുക്കി 39ൽ നിന്നും 28ആയി കുറച്ചിട്ടുണ്ട്. തുടർച്ചയായി നാലാം തവണയാണ് കാനഡയിൽ ലിബറൽ പാർട്ടി.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!