ന്യൂഡൽഹി: രാജ്യത്ത് റിപ്പോർട്ട് ചെയ്തതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1993 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കോവിഡ് രോഗികളുടെ എണ്ണം 34,000 കടന്നു. കഴിഞ്ഞ ദിവസം മാത്രം മരിച്ചത് 68 പേരാണ് ഇതോടെ മരണസംഖ്യ 1147 ആയി. രാജ്യത്ത് ഏറ്റവും അധികം വ്യാപനം നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായ മഹാരാഷ്ട്രയിൽ രോഗികൾ പതിനായിരം കടന്നു. കഴിഞ്ഞ ദിവസം മാത്രം 583 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. 27 പേർ മരിച്ചു.
പഞ്ചാബിൽ വ്യാഴാഴ്ച 105 പേർക്ക് രോഗം സ്ഥിരീകരിച്ചു രോഗബാധ കണ്ടെത്തി.ഗുജറാത്തിൽ 313 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ രോഗികൾ 4395 ആയി. വ്യാഴാഴ്ച 17 പേർ കൂടി മരിച്ചതോടെ മരണം 214. 24 മണിക്കൂറിനിടെ 1823 പുതിയ രോഗികളും 67 മരണവും റിപ്പോർട്ട് ചെയ്തായി ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
അതേ സമയം കേരളത്തിന് കഴിഞ്ഞ ദിനം ആശ്വാസം പകരുന്നതായിരുന്നു. വെറും രണ്ട് പോസിറ്റീവ് കേസുകൾ മാത്രമേ സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുള്ളു എന്നത് ആശ്വാസപരമാണ്. അതെ സാമ്യം എല്ലാ ജാഗ്രതയും ജനങ്ങൾ പാലിക്കേണ്ടതുമാണ്

