News

മാസ്‌ക്/മുഖാവരണം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

• പൊതുജനങ്ങള്‍ സാധാരണ മാസ്‌ക്കുകള്‍ ഉപയോഗിച്ചാല്‍ മതി.
• മുഖാവരണം ധരിക്കുന്നതിനു മുന്‍പും അഴിച്ചുമാറ്റിയതിനു ശേഷവും കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം
• മൂക്കും വായും പൂര്‍ണ്ണമായും മറയത്തക്ക രീതിയില്‍ വിടവുകള്‍ ഉണ്ടാകാത്ത രീതിയിലാണ് മാസ്‌ക് കെട്ടേണ്ടത്.
• ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മാസ്‌ക്കില്‍ കൈകൊണ്ട് തൊടാന്‍ പാടില്ല. അബദ്ധവശാല്‍ തൊട്ടാല്‍ ഉടന്‍ സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകണം.
• ഉപയോഗിച്ച മാസ്‌കുകള്‍ വീണ്ടും ഉപയോഗിക്കാന്‍ പാടില്ല.
• ഉപയോഗിച്ച മാസ്‌കുകള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. കത്തിച്ചുകളയുകയോ ബ്‌ളീച്ചിംഗ് ലായനിയില്‍ ഇട്ട് അണുവിമുകതമാക്കി കുഴിച്ചുമൂടുകയോ ചെയ്യുക.
• ധരിക്കുമ്പോള്‍ മൂക്കിന് മുകളിലും താടിക്ക് താഴ് ഭാഗത്തും എത്തുന്ന തരത്തില്‍ ആദ്യം മുകള്‍ഭാഗത്തെ കെട്ടും( ചെവിക്ക് മുകളിലൂടെ) രണ്ടാമത് താഴ്ഭാഗത്തെ കെട്ട് ഇടുക.(ചെവിക്ക് താഴെ കൂടെ)
• അഴിച്ചുമാറ്റുമ്പോള്‍ ആദ്യം താഴ്ഭാഗത്തെ കെട്ടും പിന്നീട് മുകള്‍ ഭാഗത്തെ കെട്ടും നീക്കം ചെയ്യുക
• അഴിച്ചു മാറ്റിയശേഷം നമ്മുടെ ശരീരത്തില്‍ സ്പര്‍ശിക്കാതെ നശിപ്പിക്കുക
• നനവുണ്ടായാലോ മാസ്‌ക് വൃത്തിഹീനമാണെന്ന് തോന്നിയാലോ ഉടന്‍ മാറ്റണം.
• ഒരു കാരണവശാലും കെട്ടിയിരിക്കുന്ന മാസ്‌ക് കഴുത്തിലേയ്ക്ക് താഴ്ത്തുകയോ മൂക്കിന് താഴെ വച്ച് കെട്ടുകയോ ചെയ്യരുത്.
• സംസാരിക്കുമ്പോള്‍ മുഖാവരണം താഴ്‌ത്തേണ്ട ആവശ്യമില്ല
• കോട്ടണ്‍ തുണികൊണ്ട് മാത്രമേ തുണി മാസ്‌കുകള്‍ നിര്‍മ്മിക്കാന്‍ പാടുളളൂ.
• പുറത്ത് നിന്നും വാങ്ങിക്കുന്ന തുണി മാസ്‌കുകള്‍ കഴുകി ഉണക്കി ഇസ്തിരിയിട്ട ശേഷം മാത്രം ഉപയോഗിക്കുക
• ഒരാള്‍ ഉപയോഗിച്ച മാസ്‌കുകള്‍ മറ്റൊരാള്‍ ഉപയോഗിക്കാന്‍ പാടില്ല.
• ശാരീരിക അകലവും ആരോഗ്യശീലങ്ങളും കര്‍ശനമായി പാലിക്കുക. മാസ്‌കുകളുടെ ഉപയോഗം ഒരിക്കലും ഇതിനു പകരമാവില്ല.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!