നിര്‍ധനയായ യുവതിക്ക് മരുന്ന് വാങ്ങി നല്കി ഫയര്‍ഫോഴ്സ്. കക്കോടി സ്വദേശിയായ യുവതിക്കാണ് രക്തകുറവിന് വേണ്ടി നല്കുന്ന ഇഞ്ചക്ഷന് വാങ്ങാന്‍ ഉള്ള നിവര്‍ത്തി ഇല്ലാതെ വന്നപ്പോള്‍ ഫയര്‍ഫോഴ്സ് ഓഫീസര്‍ ബാബുരാജിന്റെ നേതൃത്വത്തില്‍ മരുന്ന് വാങ്ങി നല്‍കിയത്. മരുന്ന് വാങ്ങാന്‍ പണം ഇല്ലാതെ വന്നപ്പോള്‍ പ്രദേശത്തെ സേഫ്റ്റി ബീറ്റ് ഓഫീസറുമായി ബന്ധപെടുകയും മരുന്ന് വാങ്ങുന്നതിനുള്ള പണം ഇല്ല എന്ന് അറിയിക്കുകയും ചെയ്തത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിമാട്കുന്ന് സ്റ്റേഷന് ഓഫിസറും ജീവനക്കാരും കൂടി ചേര്‍ന്ന് 4 മാസത്തേക്ക് ആവിശ്യമായ മരുന്ന് ലഭ്യമാക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷന് ഓഫീസര്‍ കെ.പി ബാബുരാജ്, എ ഷജില്‍ കുമാര്‍( KFSA സംസ്ഥാന പ്രസിഡണ്ട്), സുജിത്ത് കുമാര്‍, മുഹമ്മദ് ആസിഫ് എന്നിവര്‍ ചേര്‍ന്ന് അവരുടെ വീട്ടില്‍ എത്തിച്ച് നല്കി.