National News

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1718 പുതിയ കോവിഡ് കേസുകൾ

ന്യൂ ഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1718 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിതരുടെ എണ്ണം 33,000 കടന്നു. കോവിഡ് ബാധിച്ചുള്ള മരണം 1074 ആയി ഉയര്‍ന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 67 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ പൊലിഞ്ഞത്. 8325 പേരാണ് രോഗമുക്തരായത്

മഹാരാഷ്ട്ര, ഗുജറാത്ത്,തമിഴ്നാട് , ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കുന്നത് രാജ്യത്ത് ആശങ്ക ഉയർത്തുന്നുണ്ട്. അതേ സമയം കേരളത്തിലും സുരക്ഷയും ജാഗ്രതയും ശക്തമാക്കുകയാണ്, കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതിനെ തുടർന്നാണിത്. ഇന്നലെ മൂന്ന് ആരോഗ്യ പ്രവർത്തകരും ഒരു മാധ്യമ പ്രവർത്തകനും ഉൾപ്പടെ പത്ത് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!