Trending

പാണക്കാട് സാദിഖലി തങ്ങളെ ക്ഷണിക്കാത്തതിൽ പ്രതിഷേധം; മുത്തുക്കോയ തങ്ങൾ വഖഫ് സംരക്ഷണ റാലിയിൽ പങ്കെടുക്കില്ല

വഖഫ് സംരക്ഷണ റാലിയിൽ പാണക്കാട് സാദിഖലി തങ്ങളെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് സമസ്ത പ്രസിഡന്റ്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേരിട്ട് പങ്കെടുക്കുന്നതിൽ നിന്ന് പിന്മാറി. പകരം വീഡിയോ സന്ദേശമായിരിക്കും നൽകുക. സമസ്തയിലെ മുസ്ലീം ലീഗ് അനുകൂല വിഭാഗത്തിൻ്റെ എതിർപ്പിനെ തുടർന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പിന്മാറ്റം. ഇന്ന് നടക്കുന്ന സമ്മേളനത്തിൽ മുത്തുക്കോയ തങ്ങളായിരുന്നു നേരിട്ട് എത്തി പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്.റാലിയിൽ പാണക്കാട് സാദിഖലി തങ്ങളെ ക്ഷണിക്കാത്തതിൽ എതിർപ്പ് ഉയർന്നിരുന്നു. പരസ്യമായ തർത്തിലേക്ക് പോകരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ജിഫ്രി തങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. സുന്നി പണ്ഡിതസഭകളുടെ നേതൃത്വത്തിലുള്ള ജംഇയ്യത്തുൽ ഉലമ കോർഡിനേഷൻ കമ്മിറ്റിയാണ് കലൂരിൽ സമ്മേളനം നടത്തുന്നത്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!