കോഴിക്കോട്: 50 ഗ്രാം കഞ്ചാവുമായി യുവാവ് കുന്ദമംഗലം പോലീന്റെ പിടിയില്‍. മുക്കം ബെന്‍ഡ് പൈപ്പ് കുമാരനെല്ലൂര്‍ റോഡില്‍ ടി റോഡിനു പടിഞ്ഞാറ് വശം സ്ഥിതി ചെയ്യുന്ന ശ്രീ തൃക്കുടമണ്ണ ശിവക്ഷേത്രം, മുക്കം കമാന ബോര്‍ഡിന് സമീപം റോഡരികില്‍ വെച്ചാണ് 20 കാരന്‍ പിടിയിലായത്. കുമാരനെല്ലൂര്‍ അംശം തടപറമ്പ് ദേശത്ത് കപ്പാടത്ത് വീട്ടില്‍ കുഞ്ഞിഖദീജ മകന്‍ സജീല്‍ കെ (20) കുന്ദമംഗലം പോലീസിന്റെ പിടിയിലായത്. കുന്ദമംഗലം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ടി.കെ നിഷില്‍കുമാറും പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഗ്രേഡ് Aei ഷാജു, po ഗ്രേഡ് സുജീഷ്, ceo നൗഷീര്‍, ceo ഡ്രൈവര്‍ മുബഷീര്‍ എന്നിവരും പ്രതിയെ പിടികൂടാന്‍ ഉണ്ടായിരുന്നു.
മുക്കത്ത് നിന്ന് 50 ഗ്രാം കഞ്ചാവ് പിടികൂടി; 20 കാരന്‍ കുന്ദമംഗലം പോലീസിന്റെ പിടിയില്‍

