Entertainment Trending

നടന്‍ രോഹിത് വെള്ളച്ചാട്ടത്തിന് സമീപം മരിച്ച നിലയില്‍

ദി ഫാമിലി മാന്‍ 3′ എന്ന പരമ്പരയിലൂടെ പ്രശസ്തനായ നടന്‍ രോഹിത് ബാസ്‌ഫോറിനെ ഗുവാഹത്തിക്ക് സമീപമുള്ള ഗര്‍ഭംഗ വെള്ളച്ചാട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നതെന്ന് റാണി പൊലീസ് പറഞ്ഞു. ഒമ്പത് സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിനോദയാത്രക്ക് പോയപ്പോഴാണ് ബസ്‌ഫോര്‍ വെള്ളച്ചാട്ടത്തില്‍ വീണതെന്നാണ് പ്രാഥമിക നിഗമനം.

പ്രാഥമിക അന്വേഷണത്തില്‍ ബാസ്‌ഫോര്‍ അബദ്ധത്തില്‍ വെള്ളച്ചാട്ടത്തില്‍ വീണതാണെന്നാണ് സൂചന. മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനക്കായി അയച്ചിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും ബാസ്‌ഫോറിന് നീന്തല്‍ അറിയില്ലെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!