Kerala kerala Local

മാലിന്യ സംസ്‌കരണം വിതരണം വ്യാപാരികളുടെ ആവശ്യം ന്യായം: മേയര്‍ ഡോ: ബീന ഫിലിപ്പ്

കോഴിക്കോട്: കേരളത്തില്‍ വിതരണം നടത്തുന്ന കാലഹരണപ്പെട്ടതും കേടുവന്നതുമായ എല്ലാ ഉല്‍പ്പന്നങ്ങളുടെയും സംസ്‌കരണം ഉദ്പാദന കമ്പനികള്‍ നിര്‍ബന്ധമായും ഏറ്റെടുക്കണമെന്ന് കോഴിക്കോട് വെച്ച് നടന്ന ആള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. വിതരണ വ്യാപാരികളുടെ ഈ ആവശ്യം തികച്ചും ന്യായമാണെന്നും ഈ വിഷയത്തില്‍ എല്ലാവിധ പിന്തുണയും എ.കെ.ഡി.എക്ക് ഉണ്ടാകുമെന്നും കോഴിക്കോട് മേയര്‍ ഡോ: ബീന ഫിലിപ്പ് പറഞ്ഞു.

കോഴിക്കോട് സീ ക്യൂന്‍ ഹോട്ടലില്‍ നടന്ന എ.കെ.ഡി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസ്ഥാന തല സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു മേയര്‍. കമ്പനികളും വിതരണക്കാര്‍ മുഖേന കച്ചവട സ്ഥാപനങ്ങളില്‍ വിതരണം നടത്തുന്ന ഉത്പ്പന്നങ്ങളില്‍ കേടായതോ കാലഹരണപ്പെട്ടതോ ആയ ഉല്‍പ്പന്നങ്ങള്‍ തിരിച്ചെടുക്കാതിരിക്കുന്നത് കേരളത്തെ മാലിന്യമുക്തമാക്കുന്നതിന് തടസ്സം നില്‍ക്കുന്നുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. ക്യൂആര്‍ കോഡ് ഉപയോഗിച്ച് ഏതൊരു വ്യാപാരിയെയും സംബന്ധിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ലഭിക്കുന്ന രീതിയിലുള്ള സര്‍ട്ടിഫിക്കറ്റ് സംസ്ഥാന പ്രസിഡന്റിന് നല്‍കി മേയര്‍ ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് കേരളത്തിലെ എ.കെ.ഡി.എയുടെ മെമ്പറായ ഓരോ വിതരണ വ്യാപാരിക്കും അവരുടെ വാഹനങ്ങളില്‍ പതിക്കുന്നതിനുള്ള സ്റ്റിക്കര്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജി സംസ്ഥാന പ്രസിഡന്റിന് നല്‍കി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു . സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു മഞ്ഞളി, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് അഹമ്മദ് പത്തനംതിട്ട എന്നിവര്‍ സംസാരിച്ചു .കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഹരീഷ് ജയരാജ് സ്വാഗതവും സംസ്ഥാന ട്രഷറര്‍ വത്സന്‍ മേനോന്‍ നന്ദിയും പറഞ്ഞു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!