ചലച്ചിത്രമേളകള്‍ സിനിമയോടുള്ള അഭിരുചി വളര്‍ത്തും; മേയര്‍ ഡോ. ബീന ഫിലിപ്പ്
പ്രാദേശിക ചലച്ചിത്രമേളകളെ വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാക്കാന്‍ കഴിയുമെന്ന് മേയര്‍ ഡോ. ബീന ഫിലിപ്പ്. പുതുതലമുറയ്ക്ക് നല്ല സിനിമകള്‍ കാണാനും ആസ്വദിക്കാനുള്ള അറിവും അവസരവും നല്‍കുന്നതോടൊപ്പം കലാമൂല്യമുള്ള ചലച്ചിത്രങ്ങളോടുള്ള അഭിരുചി വളര്‍ത്തിയെടുക്കുകയാണ് ചലച്ചിത്ര മേളകളുടെ ദൗത്യം. പ്രാദേശിക ചലച്ചിത്രമേളകള്‍ ഉള്‍പ്പെടെയുള്ളവ സംഘടിപ്പിച്ചു കൊണ്ട് ഈ ദൗത്യമാണ് ചലച്ചിത്ര അക്കാദമി നിലവേറ്റുന്നതെന്നും പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടകസമിതി രൂപീകരണയോഗം കോഴിക്കോട് ഉദ്ഘാടനം ചെയ്തുകൊണ്ട് മേയര്‍ പറഞ്ഞു. മാനാഞ്ചിറയിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ പ്രേംകുമാര്‍ […]

