
മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണയുടെ പേരിൽ പുറത്തുവരുന്ന വാർത്തകൾ തെറ്റെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വ്യാജ വാര്‍ത്തകൾ ആണ് പുറത്തു വരുന്നത് എന്ന് മന്ത്രി റിയാസ് പറഞ്ഞു.സേവനം നൽകാതെയാണ് പണം കൈപറ്റിയതെന്ന മൊഴി വീണ നൽകിയിട്ടില്ല. ഒരാൾ പറയാത്ത കാര്യമാണ് ഇപ്പോൾ വാർത്തയായി വരുന്നത്. കോടതിക്ക് മുമ്പാകെയുള്ള വിഷയമാണിതെന്നും പാർട്ടി നിലപാട് പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ പറയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

