Kerala kerala

കേരളത്തില്‍ 104 പാകിസ്താനികള്‍; താല്‍ക്കാലിക വിസയുള്ളവര്‍ ചൊവ്വാഴ്ചക്കകം മടങ്ങണമെന്ന് നിര്‍ദേശം

തിരുവനന്തപുരം: താല്‍ക്കാലിക വിസയെടുത്ത് സംസ്ഥാനത്ത് കഴിയുന്ന പാകിസ്താന്‍ പൗരര്‍ ചൊവ്വാഴ്ചക്കകം തിരികെ മടങ്ങണമെന്ന് കേരളം നിര്‍ദേശം നല്‍കി. ചികിത്സക്ക് വന്നവരടക്കം 104 പാകിസ്താനികളാണ് സംസ്ഥാനത്തുള്ളത്. കേരളീയരെ വിവാഹം കഴിച്ച് കഴിയുന്ന, ദീര്‍ഘകാല വിസയുള്ള 45 പാകിസ്താനികള്‍ക്ക് രാജ്യം വിടേണ്ടിവരില്ല. ശേഷിക്കുന്നവര്‍ രാജ്യംവിടണം. 55 പേര്‍ വിസിറ്റിങ് വിസയിലും മൂന്ന് പേര്‍ ചികിത്സക്കും എത്തിയതാണ്. അനധികൃതമായി രാജ്യത്തെത്തിയ ഒരാള്‍ ജയിലിലാണ്.

പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ പാകിസ്താന്‍ പൗരരെ തിരിച്ചയക്കണമെന്ന് കേന്ദ്രം സംസ്ഥാന മുഖ്യമന്ത്രിമാരോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്റെ തീരുമാനം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാക് പൗരരുള്ളത് കണ്ണൂര്‍ ജില്ലയിലാണ്. 71 പേരാണ് കണ്ണൂരിലുള്ളതെന്നാണ് വിവരം. ദീര്‍ഘകാല വിസയുള്ളവര്‍ കണ്ണൂരിന് പുറമെ മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതലുള്ളത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!