Trending

അൾഷിമേഴ്സ് രോഗിയെ നഗ്നനാക്കി ക്രൂരമായ മർദിച്ചു;ഹോംനഴ്സ് പിടിയിൽ

പത്തനംതിട്ടയിൽ അൾഷിമേഴ്സ് രോഗബാധിതനായ വിമുക്തഭടനെ ക്രൂരമായ മർദിക്കും നഗ്നനാക്കി വലിച്ചിഴക്കുകയും ചെയ്ത സംഭവത്തിൽ ഹോംനഴ്സ് അറസ്റ്റിൽ. കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ശശിധരൻപിള്ളയെ മർദിച്ച ശേഷം നഗ്നനാക്കി നിലത്തിട്ട് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. മർദനത്തിൽ ആന്തരിക രക്തസ്രാവം ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങളുള്ള ശശിധരൻപിള്ള ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.വിമുക്തഭടനായ ശശിധരൻ പിള്ള കുറച്ചു നാളുകളായി രോഗം ബാധിച്ചു കിടപ്പിലാണ്. ഒന്നര മാസം മുമ്പാണ് വിഷ്ണു എന്ന ആളിനെ രോഗിയെ പരിചരിക്കാനായി വീട്ടുകാർ നിയമിച്ചത്. ശശിധരൻ പിള്ളയുടെ ഭാര്യ തഞ്ചാവൂരിലെ ജോലി സ്ഥലത്താണ്. ഏക മകൾ സ്ഥലത്തില്ല. 3 ദിവസം മുൻപാണ് ഇദ്ദേഹത്തെ അവശനിലയിൽ കണ്ടത്. ഭാര്യ വീട്ടിലേക്ക് വിളിച്ചപ്പോൾ അസ്വാഭിക ശബ്ദം കേട്ടതിനെ തുടർന്ന് സംശയം തോന്നി അയൽക്കാരെ പറഞ്ഞു വിട്ടപ്പോഴാണ് സംഭവം അറിയുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!