National

‘ഈ ക്രൂരകൃത്യം ചെയ്തവര്‍ ആരായാലും വെറുതെവിടില്ല’; ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ക്രൂരകൃത്യം ചെയ്തവര്‍ ആരായാലും വെറുതെവിടില്ലെന്നും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മോദി പറഞ്ഞു. സൗദി സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി ആഭ്യന്തര മന്ത്രി അമിത് ഷായുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.

‘ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടമായ എല്ലാവരോടും അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ഇത്രയും ക്രൂരമായ കൃത്യം നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. അവരെ ഒരുതരത്തിലും വെറുതേ വിടില്ല. അവരുടെ ദുഷിച്ച പദ്ധതി ഒരിക്കലും നടപ്പിലാകില്ല. ഭീകരവാദം ഇല്ലാതാക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തില്‍ ഒരിളക്കവും സംഭവിക്കില്ല, അതുകൂടുതല്‍ ശക്തമായി തുടരും’ -മോദി എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!