Local

ശാന്തി ഹോസ്പിറ്റലും കോടഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി മൊബൈൽ മെഡിക്കൽ സംവിധാനമൊരുക്കി



രാജ്യത്ത് കോവിഡ്-19 ലോക്ഡൗൺ നിലനിൽക്കുന്ന പാശ്ചാതലത്തിൽ കോഴിക്കോട് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം കോടഞ്ചേരി പഞ്ചായത്തിലെ വാർധക്യസഹജമായ അസുഖങ്ങൾക്ക് ചികിത്സ ആവശ്യമുള്ള മുതിർന്ന ആളുകൾക്ക് ഓമശ്ശേരിയിലെ ശാന്തി ഹോസ്പിറ്റലും കോടഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി മൊബൈൽ മെഡിക്കൽ സംവിധാനമൊരുക്കി.

മുതിർന്ന ആളുകളുടെ ചികിത്സക്ക് കോവിഡ് കാലത്ത് തടസ്സങ്ങൾ നേരിടാതെ ഇരിക്കാനാണ് മൊബൈൽ മെഡിക്കൽ സംവിധാനം ഒരുക്കിയത്. ഡോക്ടർ രോഗികളെ വീട്ടിലെത്തി പരിശോധിക്കുന്ന രീതിയിലാണ് മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തനങ്ങൾ ക്രമീകരിച്ചത്.
കോടഞ്ചേരി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ വാർധക്യസഹജമായ രോഗങ്ങൾ കൊണ്ട് ബുദ്ദിമുട്ടിയ അനവധി രോഗികൾക്ക് ഈ സേവനം ഉപകാരപ്രദമായി.

കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ മെഡിക്കൽ യൂണിറ്റിൽ ശാന്തി ഹോസ്പിറ്റലിലെ ഡോക്ടർ ഫാരിഹ് യൂസുഫ്, സ്റ്റാഫ് നഴ്സ് മാരായ ലില്ലിക്കുട്ടി, ടോമി, സിനർജി സേവനവിംഗ് ടീം മെമ്പർ സജീർ അമ്പലത്തിങ്ങൽ തുടങ്ങിയവർ അംഗങ്ങളായി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!