Trending

കോൺഗ്രസ് നിശ്ചയിക്കുന്ന ഏത് സ്ഥാനാർഥിയേയും പിവി അൻവർ ഉൾക്കൊള്ളും ;പി.അബ്ദുൽ ഹമീദ് എംഎൽഎ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറിനെ അവഗണിച്ച് യുഡിഎഫ് മുന്നോട്ട് പോകില്ലെന്ന് പി.അബ്ദുൽ ഹമീദ് എംഎൽഎ പറഞ്ഞു.കോൺഗ്രസ് നിശ്ചയിക്കുന്ന ഏത് സ്ഥാനാർഥിയേയും പിവി അൻവർ ഉൾക്കൊള്ളുമെന്ന് മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ പി അബ്ദുൽ ഹമീദ്. മുസ്ലീ ലീഗ് നടത്തിയ കൺവെൻഷനിലേക്ക് പിവി അൻവറിനെ ക്ഷണിക്കാൻ കാരണവും ഇതാണെന്നും പി അബ്ദുൽ ഹമീദ് ട്വന്റിഫോറിനോട് പറഞ്ഞു.നിലമ്പൂരിലേത് അഭിമാനകരമായ പോരാട്ടമാണെന്ന് പി അബ്ദുൽ ഹമീദ് പറഞ്ഞു. യുഡിഎഫ് തിരഞ്ഞെടുപ്പിൽ വിജയിക്കും. സ്ഥാനാർത്ഥി ആരായാലും മുസ്ലീം ലീഗ് ഇരു കയ്യും നീട്ടി സ്വീകരിക്കും. പിവി അൻവർ ഒരാൾക്ക് വേണ്ടി ശബ്ദിച്ചിട്ടില്ലെന്നും അൻവർ യുഡിഎഫിന് ഒപ്പം നിൽക്കണമെന്നും അദേഹം പറഞ്ഞു. മുന്നണി പ്രവേശനം സംബന്ധിച്ച് യുഡിഎഫ് നേതൃത്വം വിഷയത്തിൽ തീരുമാനം എടുക്കുമെന്ന് പി അബ്ദുൽ ഹമീദ് പറഞ്ഞു.തൃണമൂൽ ഒറ്റയ്ക്ക് മത്സരിക്കാൻ സാധ്യത ഇല്ലെന്ന് അബ്ദുൽ ഹമീദ് പറഞ്ഞു. യുഡിഎഫിന്റെ ഭാഗമായി അൻവർ വേണം. അതിന് അനുയോച്യമായ നിലപാട് യുഡിഎഫ് നേതൃത്വം എടുക്കുമെന്ന് അബ്ദുൽ ഹമീദ് വ്യക്തമാക്കി. അതേസമയം തൃണമൂൽ കോൺഗ്രസ് വഴി പി.വി അൻവർ യു.ഡി.എഫിൽ എത്തേണ്ട എന്നാണ് കോൺഗ്രസിൽ ധാരണ. ഒറ്റയ്ക്ക് വന്നാലും പുതിയ പാർട്ടി രൂപീകരിച്ച് എത്തിയാലും സ്വീകരിക്കുമെന്നാണ് കോൺ​ഗ്രസ് നിലപാട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!